അരൂർ: അരൂരിൽ മോട്ടോർ പമ്പ് മോഷണം വ്യാപകമാകുന്നു. വീടിനു പുറത്തുള്ള മോട്ടോറുകളാണ് മോഷ്ടിക്കപ്പെടുന്നത്. രാപകൽ വ്യത്യാസമില്ലാതെയാണ് മോട്ടോറുകൾ മോഷ്ടിക്കുന്നത്. കഴിഞ്ഞദിവസം അരൂർ അഞ്ചാം വാർഡിൽ ആട്ടുവള്ളി ക്ഷേത്രത്തിന് സമീപമുള്ള നാലു വീടുകളിലെ മോട്ടോർ പമ്പുകളാണ് മോഷണം പോയത്. ഒരെണ്ണം പകൽ സമയത്താണ് നഷ്ടപ്പെട്ടത്. മുക്കമ്പത്ത് ആനന്ദാമ്മയുടെയും നെടുമുറിയിൽ രതിക്കുട്ടിയുടെയും ദേവസ്വം ചിറയിൽ രവീന്ദ്രൻ പിള്ളയുടെയും പമ്പുകളാണ് കഴിഞ്ഞദിവസം നഷ്ടപ്പെട്ടതായി പരാതി ഉയർന്നത്.
കഴിഞ്ഞമാസം ഏഴാം വാർഡിൽ മുട്ടത്ത് രാജേഷിന്റെ മോട്ടോർ പമ്പ് നഷ്ടപ്പെട്ടു. അരൂർ പൊലീസിൽ പരാതി നൽകിയെങ്കിലും നാളിതുവരെ മോഷ്ടാവിനെ പിടികൂടാൻ സാധിച്ചിട്ടില്ല. രണ്ടുദിവസം മുമ്പ് മൂന്ന് അപരിചിതർ എത്തിയതായും മോട്ടോർ നഷ്ടപ്പെട്ട മുക്കമ്പത്ത് വീട്ടിൽ ആനന്ദാമ്മ പറഞ്ഞു. രാവിലെ തൊഴിലുറപ്പിന് പോയ ശേഷം തിരികെ അഞ്ചുമണിക്ക് വന്നപ്പോഴാണ് മോട്ടോർ നഷ്ടപ്പെട്ടതായി ആനന്ദാമ്മ തിരിച്ചറിഞ്ഞത്. മറ്റു മോട്ടോർ പമ്പുകൾ രാത്രി സമയത്താണ് നഷ്ടപ്പെട്ടത്. നാട്ടുകാരോട് ജാഗ്രത പാലിക്കാൻ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.