338 പേരെ മാറ്റിപ്പാർപ്പിച്ചു

ആലപ്പുഴ: കനത്തമഴയിൽ ജില്ലയിലുണ്ടായ ദുരിതത്തിന് ശമനമില്ല. ആകെ 17 ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. 102 കുടുംബത്തിലെ 338 പേരെ മാറ്റിപ്പാർപ്പിച്ചു. തിരുവൻവണ്ടൂർ, ചെങ്ങന്നൂർ, മുളക്കുഴ, മാന്നാർ, എണ്ണക്കാട്, തലവടി, രാമങ്കരി, ചെന്നിത്തല, വീയപുരം വില്ലേജുകളിലാണ് ക്യാമ്പുകൾ തുറന്നത്.

തലവടി, മുട്ടാർ, പുളിങ്കുന്ന്‌ പഞ്ചായത്തുകളിലെ താഴ്‌ന്നയിടങ്ങളിലെ വീടുകളിൽ വെള്ളം കയറുകയാണ്. ജില്ലയിലെ ജലാശയങ്ങളിൽ അപകടനിലക്ക് മുകളിലാണ് വെള്ളം. കിഴക്കൻ വെള്ളത്തിന്‍റെ വരവിൽ തോട്ടപ്പള്ളിയിലും തണ്ണീർമുക്കത്തും കൂടുതൽ ഷട്ടറുകൾ തുറന്നു.  

Tags:    
News Summary - 338 people were relocated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.