ചാ​രും​മൂ​ട് ടൗ​ണി​ലെ ബേ​ക്ക​റി​ക്ക് തീ​പി​ടി​ച്ചപ്പോൾ

ചാരുംമൂട് ടൗണിലെ ബേക്കറിക്ക് തീപിടിച്ചു

ചാ​രു​മൂ​ട് :ചാ​രും​മൂ​ട്ടി​ൽ ബേ​ക്ക​റി​ക്ക് തീ​പി​ടി​ച്ച, ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ചാ ​നൈ​സ് ബേ​ക്ക​റി​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ബു​ധ​ൻ വൈ​കി​ട്ട് നാ​ല് മ​ണി​യോ​ടെ​യാ​ണ് ബേ​ക്ക​റി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ ഫാ​സ്റ്റ് ഫു​ഡ് ത​യാ​റാ​ക്കു​ന്ന ഭാ​ഗ​ത്തു നി​ന്ന്​ തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത്.

ഇ​വി​ടം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. സ​മീ​പ​ത്തെ ത​ടി മി​ല്ലി​ലേ​ക്കും തീ ​പ​ട​ർ​ന്നു. ഓ​ടി​ക്കൂ​ടി​യ​വ​രും ക​ട​യി​ലെ തൊ​ഴി​ലാ​ളി​ക​ളും ഇ​ട​പെ​ട്ടാ​ണ്​ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കെ.​എ​സ്.​ഇ.​ബി ഉ​ദ്യേ​ഗ​സ്ഥ​രും തീ​യ​ണ​ക്കാ​ൻ സ​ഹാ​യി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന എ​ത്താ​ൻ വൈ​കി​യ​ത്​ തീ ​അ​ണ​ക്ക​ൽ വൈ​കി​പ്പി​ച്ചു. ബേ​ക്ക​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചി​ട്ടു​ണ്ട്. അ​ഗ്നി ബാ​ധ​യു​ടെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കെ.​പി. റോ​ഡി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം സ്തം​ഭ​ന​വും ഉ​ണ്ടാ​യി.

Tags:    
News Summary - A bakery in Charummood town caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.