ആലപ്പുഴ: ഏറെ കൊട്ടിഗ്ഘോഷിച്ച് പ്രഖ്യാപിച്ച ഗുജറാത്തി പൈതൃക പദ്ധതിക്ക് കടലാസിൽ അന്ത്യവിശ്രമം. മൂന്ന്വർഷം മുമ്പ് ആലപ്പുഴയിലെ ചർച്ചകൾ പൊടിപൊടിക്കവെ അന്നത്തെ ടൂറിസം സെക്രട്ടറി ഡോ.വി.വേണുവിെൻറ താൽപര്യ പ്രകാരം ആരംഭിച്ച സ്ട്രീറ്റ് പൈതൃക സംരക്ഷണ പദ്ധതി അന്നുതന്നെ പ്രാവർത്തികമായി. ആർക്കിടെക്റ്റുമാരും ഡിസൈനർമാരും ആർട്ടിസ്റ്റുകളും മുന്നിട്ടിറങ്ങി കോഴിക്കോട്ടെ ഗുജറാത്തി ഗോഡൗണുകൾ നവീകരിച്ച് ചായക്കട,ഗാലറി,സുവനീർ കട,ആർക്കിടെക്ട് ഓഫിസുകൾ തുടങ്ങിയവ ആരംഭിച്ച വിവരം ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഫേസ് ബുക്കിലൂടെ പങ്ക് വെച്ചിരുന്നു.
ആലപ്പുഴയുമായി ചരിത്രപരമായി ബന്ധമുള്ള ഗുജറാത്തി സമൂഹത്തിെൻറ തനിമയും സംസ്കാരവും സംരക്ഷിക്കുകയെന്ന വിശാല ലക്ഷ്യത്തോടെ പൈതൃക പദ്ധതി ആവിഷ്ക്കരിച്ചത്. 500 കോടി ചെലവിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി 50 കോടി രൂപയാണ് ഗുജറാത്തി പദ്ധതിക്കായി വകയിരുത്തിയിരുന്നത്. ഗുജറാത്തി സമൂഹവുമായി ബന്ധപ്പെട്ട പഴയ കെട്ടിടങ്ങൾ ഉടമസ്ഥരുടെ അനുവാദത്തോടെ സർക്കാർ ചെലവിൽ നവീകരിച്ച് സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. ആലപ്പുഴയിൽ താമസിച്ചിരുന്ന ഇന്ത്യയിലെയും വിദേശത്തേയും ഗുജറാത്തി കുടുംബങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് തെരുവിൽ മ്യൂറൽ രൂപങ്ങളടക്കം പുനഃസൃഷ്ടിക്കുന്നതായിരുന്ന പദ്ധതി.
പൈതൃക പദ്ധതിയുടെ ആദ്യഘട്ടത്തിലുള്ള കയർ മ്യൂസിയം കെട്ടിടം നവീകരണ പരിപാടിയുടെ ഭാഗമായി ആസ്പിൻവാൾ കമ്പനിയുടെ നവീകരണം പുരോഗമിക്കുന്നുണ്ട്.
ഇതിനിടെയാണ് സിവിൽസ്റ്റേഷൻ വാർഡിലെ പഴയ ഗുജറാത്തി കെട്ടിടം അടുത്തിടെ തകർന്ന് വീണത്. ജൈന ക്ഷേത്ര ട്രസ്റ്റിെൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിെൻറ ഭാഗമാണ് തകർന്ന് വീണത്. മൂന്ന് മലയാളികളും നാലു ഗുജറാത്തികളുമാണ് ഇവിടെ വാടകക്കാരായുള്ളത്. ചില വാടകക്കാർ വർഷങ്ങളായി പൂട്ടിയിട്ട് പോയിരിക്കുകയാണ്.
വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട് ട്രസ്റ്റുമായി തർക്കം നിലനിൽക്കുന്നതിനാൽ പൈതൃക പദ്ധതിയിൽ ഇത് ഉൾപ്പെടുത്തുന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. പദ്ധതിയിൽ ഈ കെട്ടിടങ്ങൾ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വാർഡ് കൗൺസിലറും മുസ്ലീംലീഗ് നേതാവുമായ എ.എം.നൗഫൽ ധനമന്ത്രി തോമസ് ഐസക്കിന് ഇതു സംബന്ധിച്ച ് നിവേദനം നൽകിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.