അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആൻജിയോഗ്രാം നിലച്ചിട്ട് ഒരുമാസം പിന്നിട്ടു. ഹൃദ്രോഗികളുടെ ജീവന് നിലനിര്‍ത്താന്‍ വേണ്ട പരിശോധനക്കുള്ള യന്ത്രത്തിെൻറ തകരാര്‍ പരിഹരിക്കാൻ അധികൃതര്‍ കടമ്പകള്‍ പലതും കടന്നെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നീങ്ങിയിട്ടില്ല.
യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ബാറ്ററി തകരാറിലായതാണ് കാരണം. ഇതുമൂലം നിരവധി ഹൃദ്രോഗികളുടെ ചികിത്സ മുടങ്ങി. പുതിയ ബാറ്ററി വാങ്ങുന്നതിലെ സാങ്കേതിക തടസ്സങ്ങളാണ് വൈകാന്‍ കാരണം. പുതിയ ബാറ്ററി വാങ്ങുന്നതിന് ഏഴുലക്ഷം രൂപയോളം വേണ്ടിവരും. ഇത് വാങ്ങാൻ നടപടി പൂര്‍ത്തിയാക്കിയെങ്കിലും കമ്പനി സാങ്കേതിക തടസ്സങ്ങള്‍ നിരത്തി ഒഴിഞ്ഞുമാറുകയാണ്.
യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ വൈകുന്നതിനാല്‍ നിരവധി രോഗികളാണ് വലയുന്നത്. അത്യാവശ്യ ചികിത്സ ആവശ്യമായി വരുന്ന രോഗികളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞുവിടുകയാണ്. ദിവസം നാലുപേര്‍ക്കെങ്കിലും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആൻറജിയോഗ്രാം നടത്തിയിരുന്നു. എഴുപതോളം പേര്‍ക്കാണ് നിലവില്‍ ആൻജിയോഗ്രാം മുടങ്ങിയത്.
കാര്‍ഡിയോളജി വിഭാഗം മേധാവികളും ആശുപത്രി അധികൃതരും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കമ്പനി നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പരിഹാരം ഉടൻ കാണുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോര്‍ജ് പുളിക്കല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.