ചാരായം വിൽപന: ഒരാൾ അറസ്റ്റിൽ

ആ​ല​പ്പു​ഴ: ചാ​രാ​യം നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളെ രാ​മ​ങ്ക​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡി​ൽ വേ​ഴ​പ്രാ മു​റി​യി​ൽ പ​ടി​ഞ്ഞാ​റേ കൊ​ച്ചു​പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​ഭാ​ഷാ​ണ്​ (59) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന്​ മൂ​ന്ന്​ ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും 20 ലി​റ്റ​ർ കോ​ട​യും പി​ടി​ച്ചെ​ടു​ത്തു.

ആ​ല​പ്പു​ഴ ഡി​വൈ.​എ​സ്.​പി ജ​യ​രാ​ജി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​സ്.​ഐ സ​ഞ്ജീ​വ് കു​മാ​ർ, എ ​എ​സ്.​ഐ​മാ​രാ​യ റി​ജോ, പ്ര​ദീ​പ് സി.​പി.​ഒ അ​നു സാ​ല​സ്, സു​ഭാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത്.

News Summary - arrack sale: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.