ആലപ്പുഴ: സ്വച്ഛ് ഭാരത് മിഷന് (നഗരം) 2.0 ക്ലീന്‍ ശുചിമുറി കാമ്പയിന് 2023ൽ ഒന്നാം സ്ഥാനം ആലപ്പുഴ, തൃശൂര്‍ ജില്ലകള്‍ പങ്കിട്ടു. സ്കൂള്‍ ശുചിമുറികൾ, അടക്കമുള്ള പൊതുശുചിമുറി സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി, നവീകരണം, ശുചീകരണം, കാമ്പയിന് പരിപാടികളില്‍ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം തുടങ്ങിയവ വിലയിരുത്തിയാണ് ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്തിന് അര്‍ഹമായത്. നഗര വിഭാഗത്തിൽ കേന്ദ്ര സർക്കാരിന്റെ 2023ലെ സ്വച്ഛ് സർവേക്ഷൺ (ശുചിത്വ സർവേ) പുരസ്കാരം ആലപ്പുഴ നഗരസഭക്ക് ലഭിച്ചിരുന്നു.
ജില്ലയില്‍ ഏകദേശം 48 പൊതു ശുചിമുറികള്‍, 75 സ്കൂള്‍ ശുചിമുറികള്‍ തുടങ്ങിയവയിലായി 808 ശുചിമുറി സീറ്റുകള്‍ നന്നാക്കി. ഇതില്‍ പൊതു ശുചിമുറികൾ നഗരസഭാതലത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്കി ഗ്രേഡ് ചെയ്തു. നഗരസഭകളിലെ പബ്ലിക് ശുചിമുറികൾ ഗൂഗിള്‍ ശുചിമുറി ലൊക്കേറ്റര്‍ ആപ്പ് മുഖേന മാപ്പ് ചെയ്തു. കെയര്‍ ടേക്കര്‍മാര്‍ ഇല്ലാതിരുന്ന 31 പൊതു ശുചിമുറികളില്‍ നഗരസഭകള്‍ മുഖേന കെയര്‍ടേക്കര്‍മാരെ നിയോഗിച്ചു.
കാമ്പയിന് കാലയളവില്‍ ലഭിച്ച പരാതികള്‍ പൂര്‍ണമായും പരിഹാരം കാണാന്‍ സാധിച്ചു. കാമ്പയിന് കാലയളവില്‍ ഒന്നാം ഘട്ടമായി 54 ലക്ഷം രൂപ വിവിധ അറ്റകുറ്റപ്പണി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. ഏറ്റവും കൂടുതല്‍ ശുചിമുറികൾ നന്നാക്കിയതും നഗരസഭ ഡിസൈന്‍ ചെയ്ത പ്രത്യേക കളര്‍ കോഡ് ശുചിമുറികള്‍ക്ക് നല്‍കിയുമുള്ള നഗരസഭയുടെ പ്രവര്‍ത്തനങ്ങളും മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഒന്നാം സ്ഥാനം ലഭിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ആലപ്പുഴ നഗരസഭയില്‍ 20 ലക്ഷം, ചേര്‍ത്തല 15 ലക്ഷം, ഹരിപ്പാട് ഏഴു ലക്ഷം, ചെങ്ങന്നൂര്‍ ഏഴു ലക്ഷം, കായംകുളം അഞ്ചു ലക്ഷം രൂപയുടെ പ്രവൃത്തികള്‍ കാമ്പയിന്റെ ഭാഗമായി ചെയ്തു.
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല സാനിറ്റേഷന്‍ കോണ്‍ക്ലേവില്‍ ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി ജോസില്നിന്നു ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ശുചിത്വ മിഷന് ടീം പുരസ്കാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.