സി​നി​മ കാ​ണാ​നെ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ​യും

കു​ടും​ബ​ത്തെ​യും അ​വ​ഹേ​ളി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കെ.​എ​സ്.​യു

തി​യ​റ്റ​റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്

തിയറ്ററിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെയും കുടുംബത്തെയും അപമാനിച്ചു; രണ്ടുപേർ അറസ്റ്റിൽ

ചാരുംമൂട്: സിനിമ കാണാനെത്തിയ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെയും മാതാപിതാക്കളെയും നൂറനാട്ടെ സ്വാതി തിയറ്ററിൽ അപമാനിച്ചെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. തിയറ്റർ മാനേജർ അൻവർ സാദത്ത്, മകൻ അമൻ എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിക്ക് കഴിക്കാൻ കൊണ്ടുവന്ന സ്നാക്സും ചൂടുവെള്ളവും തിയറ്ററിനകത്ത് കൊണ്ടുപോകുന്നത് തടയുകയും ജനമധ്യത്തിൽ അപമാനിച്ചതായുമാണ് പരാതി.

സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ തിയറ്ററിലേക്ക് മാർച്ചും പ്രതിഷേധ യോഗവും നടത്തി. പാറ ജങ്ഷനിൽനിന്നാണ് മാർച്ച്‌ ആരംഭിച്ചത്. കെ.എസ്.യു ജില്ല പ്രസിഡന്‍റ് നിധിൻ പുതിയിടം ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് പത്തിശേരിൽ അധ്യക്ഷത വഹിച്ചു. പി.ബി. ഹരികുമാർ, തൻസീർ കണ്ണനാകുഴി, രതീഷ് കുമാർ കൈലാസം, റെജിൻ എസ്. ഉണ്ണിത്താൻ, സുഹൈൽ വള്ളികുന്നം, ശ്രീകുമാർ അളകനന്ദ, റെനി തോമസ്, മുത്താര രാജ്, ഷേക് ഫയാസ്, സക്കീർ, ഷാൻ ചാരുംമൂട്, സജു സലീം, സിയോൺ ഷാജി എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - A differently-abled student and his family were insulted in the theatre; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.