ചാരുംമൂട്: പ്രഭാത സവാരിക്കിടെ ടോറസ് ലോറിയിടിച്ച് മരിച്ച മൂന്നുപേരിൽ പണയിൽ താഴമംഗലത്ത് വിക്രമൻ നായരുടെ (58) സംസ്കാരം നടത്തി. കഴിഞ്ഞ ദിവസം നൂറനാട് പള്ളിമുക്ക്-ആനയടി റോഡിലുണ്ടായ അപകടത്തിൽ എരുമക്കുഴി വാലുകുറ്റിയിൽ വി.എം. രാജു (66), എരുമക്കുഴി കലാമന്ദിരം രാമചന്ദ്രൻ നായർ (73) എന്നിവരായിരുന്നു മരിച്ച മറ്റ് രണ്ടുപേർ.
ഇവരുടെ സംസ്കാരം ശനിയാഴ്ച നടക്കും. അടൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിക്രമൻ നായരുടെ മൃതദേഹം വെള്ളിയാഴ്ച വിലാപയാത്രയായാണ് വീട്ടിലെത്തിച്ചത്. ഉച്ചക്ക് രണ്ടോടെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളുമടക്കം അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
മന്ത്രി പി. പ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ്. അരുൺകുമാർ എം.എൽ.എ എന്നിവർ വസതിയിലെത്തി അനുശോചനം അറിയിച്ചു. രാമചന്ദ്രൻ നായർ, വി.എം. രാജു എന്നിവരുടെ വീടുകളിലും മന്ത്രിയും എം.പിയും എം.എൽ.എയും എത്തി. അപകടത്തിൽനിന്ന് രക്ഷപ്പെട്ട രാജശേഖരൻ നായരെയും ഇവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.