ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ നൂ​റ​നാ​ട് മാ​മ്മൂ​ട്ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം

അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ചാ​രും​മൂ​ട്: കെ.​പി റോ​ഡി​ൽ നൂ​റ​നാ​ട് മാ​മ്മൂ​ട് ക​ളീ​ക്ക​ൽ തെ​ക്ക് ജ​ങ്ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. എ​രു​മ​ക്കു​ഴി മാ​മ്മൂ​ട് പ്ലാ​ന്തോ​ട്ട​ത്തി​ൽ (ര​ഘു​ഭ​വ​നം) ര​ഘു​നാ​ഥ​ൻ പി​ള്ള​ക്ക്​ (54) ആ​ണ് പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ന്റെ വ​ശ​ത്തു​ണ്ടാ​യി​രു​ന്ന കാ​റ് തി​രി​ക്കാ​ൻ റോ​ഡി​ലേ​ക്ക് ക​യ​റു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് നേ​രെ പാ​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​മാ​ണ് ബൈ​ക്ക് വ​ന്ന​ത്.

റോ​ഡി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു വ​ച്ച് ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും ര​ഘു കാ​റി​നു മു​ക​ളി​ലൂ​ടെ തെ​റി​ച്ചു ദൂ​രേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കാ​ർ മു​ന്നോ​ട്ടു​പോ​യി കെ.​പി. റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്ന പെ​ട്ടി ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

Tags:    
News Summary - biker was seriously injured in the accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.