ചാരുമൂട് സംഘർഷം: സൗജന്യ ഭക്ഷണ അലമാര തകർത്ത് കോൺഗ്രസ്

ചാരുംമൂട്: ടൗണിന് കിഴക്കായി നിരാലംബർക്ക് സൗജന്യഭക്ഷണം നൽകുന്നതിന് സ്ഥാപിച്ച ഭക്ഷണ അലമാര കോൺഗ്രസ് പ്രവർത്തകർ എറിഞ്ഞുതകർത്തു.

കോൺഗ്രസ് ഓഫിസിനും നേതാക്കൾക്കും പ്രവർത്തകർക്കും നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് ചാരുംമൂട്ടിൽ നടന്ന പ്രകടനത്തിടെയായിരുന്നു സംഭവം. കഴിഞ്ഞ 150 ദിവസത്തിലധികമായി ഭക്ഷണ അലമാരയിലൂടെ 150 ഓളം പേർക്കാണ് ഭക്ഷണം നൽകി വരുന്നത്. കനാൽ ജങ്ഷനിലെ എ.ഐ.വൈ.എഫിന്‍റെ കൊടിമരവും കൊടിയും നശിപ്പിച്ചു.

പാലമേൽ പഞ്ചായത്തിലെയും കരിമുളക്കലെയും കൊടിമരങ്ങളും തകർത്ത നിലയിലാണ്. നൂറനാട് പണയിൽ ക്യാഷു വർക്കേഴ്സ് ഫെഡറേഷൻ ഓഫിസിന്‍റെ ബോർഡുകളും പണയിൽ ക്ഷേത്ര ജങ്ഷനിൽ സ്ഥാപിച്ചിരുന്ന കൊടിമരവും തകർത്തു. കരിമുളയ്ക്കൽ ജങ്ഷനിൽ സ്ഥാപിച്ച സൂസൻ പി. കുഞ്ഞുമോൻ സ്മൃതിമണ്ഡപവും തകർത്ത നിലയിലാണ്

Tags:    
News Summary - Charumoodu clash: Congress smashes free food shelves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.