ചാരുംമൂട്: പാലമേൽ വടക്ക് സി.പി.എം ലോക്കൽ സമ്മേളനത്തിൽ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനിടെ തർക്കവും ഇറങ്ങിപ്പോക്കും. ജില്ല കമ്മിറ്റി അംഗം കെ. രാഘവൻ, ഏരിയ സെക്രട്ടറി ബി. ബിനു എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രതിനിധികളിൽ ചിലർ ഇറങ്ങിപ്പോയത്.
15 അംഗ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ പാനൽ നിലവിലെ ലോക്കൽ സെകട്ടറി ആർ. രഘുനാഥാണ് അവതരിപ്പിച്ചത്. എന്നാൽ, ഏരിയ നേതൃത്വം ഇടപെട്ട് സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായി പാനൽ അവതരിപ്പിച്ചെന്ന് ആരോപിച്ചാണ് പ്രതിനിധികളിൽ ചിലർ തർക്കമുന്നയിച്ചത്. എന്നാൽ, ലോക്കൽ കമ്മിറ്റിയിലേക്ക് പുതിയ പേരുകൾ ഉയർന്നുവരാത്തതിനാൽ ഭൂരിപക്ഷം പ്രതിനിധികളും പാനൽ അംഗീകരിച്ചതായാണ് വിവരം. ചട്ടപ്രകാരം തന്നെയാണ് കമ്മിറ്റി അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചതെന്നാണ് ഏരിയ നേതൃത്വത്തിെൻറ വിശദീകരണം. ഇതോടെയാണ് തർക്കമുന്നയിച്ച പ്രതിനിധികൾ ഇറങ്ങിപ്പോയത്.
ലോക്കൽ കമ്മിറ്റിക്ക് പുറത്തുനിന്ന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രജനി, സുമലത, ബിൻസ് എന്നിവരെക്കൂടി ഉൾപ്പെടുത്തി 14 അംഗ ഏരിയ സമ്മേളന പ്രതിനിധികളുടെ പാനലും അവതരിപ്പിച്ച് അംഗീകാരം തേടി.ആർ. രഘുനാഥ് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ പടനിലം സ്കൂൾ വിഷയം സജീവ ചർച്ചയായതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.