ചാരുംമൂട്: വയോധികർക്ക് ഒത്തു കൂടാനും അവരുടെ പരിപാലനത്തിനുമായി പണിത വയോജന സൗഹൃദ കേന്ദ്രം തകർച്ചയിലേക്ക്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കേരളപ്പിറവി സുവർണ ജൂബിലി സ്മാരകമായി താമരക്കുളം ചത്തിയറ പുന്നക്കുറ്റി കോളനിയിൽ നിർമിച്ച കേന്ദ്രമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിക്കാത്തത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ചതാണ്.
2007 ജനുവരി ഒന്നിന് അന്നത്തെ എം.പി സി.എസ്. സുജാതയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, നാട്ടുകാർക്ക് മുന്നിൽ കേന്ദ്രത്തിെൻറ വാതിലുകൾ വൈകാതെ അടയുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് തുറന്നു പ്രവർത്തിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
ഉദ്ഘാടന ശേഷം കേന്ദ്രം ഗ്രാമ പഞ്ചായത്തിനു കൈമാറിയിരുന്നു. പിന്നീട് നടപടിയെടുക്കേണ്ട ഗ്രാമ പഞ്ചായത്ത് അലംഭാവം കാണിക്കുകയായിരുന്നു. ഗ്രാമസഭ, മറ്റ് വാർഡ്തല യോഗങ്ങൾ എന്നിവ കൂടുന്നതിന് മാത്രമാണ് ഇപ്പോൾ കെട്ടിടം തുറക്കുന്നത്. കെട്ടിടത്തിെൻറ ജനൽച്ചില്ലുകളും തറയും പൊട്ടിപ്പൊളിഞ്ഞ നിലയിലുമാണ്.
കസേരയും ഫാൻ അടക്കം മറ്റ് ഉപകരണങ്ങളും കെട്ടിടത്തിനുള്ളിൽ കിടന്ന് നശിക്കുകയാണ്. വൃദ്ധജനങ്ങൾക്കായി വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കിയ സൗഹൃദ കേന്ദ്രം ഉടൻ പ്രവർത്തനമാരംഭിക്കണമെന്ന് പൊതുപ്രവർത്തകനായ അശോകൻ പുന്നക്കുറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.