ചാരുംമൂട്: പാലമേൽ മറ്റപ്പള്ളി മലസംരക്ഷണ സമിതി നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന ജനകീയ സമരസമിതിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാറിനെയും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അനു ശിവനെയും അടക്കം മർദിച്ച പൊലീസ് നടപടിയിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.
സമാധാനപരമായി സമരം ചെയ്ത സ്ത്രീകളും കുട്ടികളും പൊതുപ്രവർത്തകരെയും ഉൾപ്പെടെ ക്രൂരമായാണ് നൂറനാട് സി.ഐ, ചെങ്ങന്നൂർ സി.ഐ, നൂറനാട് എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ മർദിക്കുകയും റോഡിലൂടെ വലിച്ചിഴച്ച് വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തത്.
ഇത് ഇടതു മുന്നണിയുടെ പൊലീസ് നയത്തിനും മനുഷ്യാവകാശത്തിനും എതിരാണെന്നും പരാതിയിൽ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അനു ശിവനെ സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, ജില്ല സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, പ്രസിഡന്റ് ബൈരഞ്ജിത്ത്, സി.പി.ഐ ചാരുംമൂട് മണ്ഡലം സെക്രട്ടറി മുഹമ്മദ് അലി തുടങ്ങിയവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.