സഹോദരനുനേരെ വധശ്രമം

പെൺകുട്ടിയെ ശല്യം ചെയ്തു; ചോദ്യം ചെയ്ത സഹോദരനുനേരെ വധശ്രമം

ചാ​രും​മൂ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത സ​ഹോ​ദ​ര​നെ​തി​രെ വ​ധ​ശ്ര​മം. മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ. കൃ​ഷ്ണ​പു​രം പു​ള്ളി​ക്ക​ണ​ക്ക് പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ആ​ദി​ൽ (19), ചു​ന​ക്ക​ര തെ​ക്ക് ആ​ര്യാ​ട് വീ​ട്ടി​ൽ അ​ജി​ത് (19), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​രെ​യാ​ണ് നൂ​റ​നാ​ട് സി.​ഐ പി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

പൊ​ലീ​സ് പ​റ​യു​ന്ന​ത്: നൂ​റ​നാ​ട് സ്വ​ദേ​ശി​നി​യെ കു​റ​ച്ചു​നാ​ളാ​യി ആ​ദി​ൽ ശ​ല്യം ചെ​യ്തി​രു​ന്നു. ശ​ല്യം സ​ഹി​ക്കാ​തെ വ​ന്ന​തോ​ടെ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ വി​വ​രം ആ​ദി​ലി​ന്‍റെ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചു.

എ​ന്നാ​ൽ, ശ​ല്യം കൂ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, ആ​ദി​ൽ ബൈ​ക്കി​ലെ​ത്തി പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കി. സ​ഹോ​ദ​ര​ൻ ഇ​ത് ചോ​ദ്യം ചെ​യ്തു. മ​ട​ങ്ങി​പ്പോ​യ ആ​ദി​ൽ കൂ​ട്ടു​കാ​രെ​യും കൂ​ട്ടി ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു.

Tags:    
News Summary - The girl was molested; Assassination attempt on the interrogated brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.