ചാരുംമൂട്: താമരക്കുളം ചത്തിയറയിൽ വീട്ടുമുറ്റത്ത് കിടന്നിരുന്ന രണ്ട് ടിപ്പർ ലോറികളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു. ചത്തിയറ കളരിക്കൽ പുത്തൻവീട്ടിൽ ജയകൃഷ്ണെൻറ വാഹനങ്ങളുടെ ചില്ലുകളാണ് തിങ്കളാഴ്ച രാത്രി തകർത്തത്.
രാത്രി 11.30ഓടെ റോഡിനോട് ചേർന്നുള്ള വീട്ടുമുറ്റത്തായി എന്തോ വീഴുന്നതുപോലെ ശബ്ദം കേട്ടിരുന്നതായി വീട്ടുകാർ പറയുന്നു. തൊട്ടുപിന്നാലെ ബൈക്ക് പോകുന്ന ശബ്ദവും കേട്ടിരുന്നു.
എന്നാൽ, വീട്ടുകാർ പുറത്തിറങ്ങിയില്ല. രാവിലെയാണ് ചില്ലുകൾ തകർന്നതായി കാണുന്നത്. ബോണറ്റുഭാഗത്ത് കല്ലുകളും കിടപ്പുണ്ടായിരുന്നു. നൂറനാട് പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.