ചാരുംമൂട്: ചുനക്കരയിൽ സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമറിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് പരിക്കേറ്റു. പൊള്ളലേറ്റ വിദ്യാർഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി വള്ളികുന്നം പുത്തൻചന്ത വേട്ടനാടിയിൽ സുനിൽ കുമാറിന്റെ മകൻ സൂര്യനാഥിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. സ്കൂൾ വളപ്പിലെ മതിലിനോടു ചേർന്നുള്ള സ്ഥലത്താണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്.
ഇതുവഴി വിദ്യാർഥികൾ വരുമ്പോഴായിരുന്നു സൂര്യനാഥിന് ഷോക്കേറ്റത്. സൂര്യനാഥിനെ ചുനക്കര സി.എച്ച്.സിയിൽ എത്തിക്കുകയും പിന്നീട് പരുമലയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശരീരത്ത് 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അപകട സാധ്യതയുള്ളതിനാൽ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന് മുമ്പുള്ള പി.ടി.എ കമ്മിറ്റികൾ വൈദ്യുതി ബോർഡിനെ ധരിപ്പിച്ചിരുന്നതായും അറിയുന്നു. ഉയരത്തിലുള്ള സുരക്ഷാവേലി നിർമിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.