ചാരുംമൂട്: ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ താമരക്കുളം പ്രദേശത്ത് വീടുകൾക്ക് ഉൾപ്പെടെ വ്യാപക നാശനഷ്ടം. ചത്തിയറ വാഴവിളമേക്ക് അനിൽ കുമാറിെൻറ വീടിെൻറ ഭിത്തികൾക്ക് വിള്ളൽ ഉണ്ടാവുകയും മീറ്റർ ബോക്സ്, സ്വിച്ചുകൾ, വയറിങ്, ട്യൂബ് ലൈറ്റ് എന്നിവ കത്തിക്കരിഞ്ഞ് പൊട്ടിത്തെറിക്കുകയും ചെയ്തു. അടുക്കളയുടെ ഭിത്തിയുടെ പല ഭാഗങ്ങളും വിണ്ടുകീറിയിട്ടുണ്ട്. വീട്ടുകാർ ഈ സമയം മുൻ വശത്തെ മുറികളിലായിരുന്നു. ഇൻെവർട്ടറടക്കുള്ള ഉപകരണങ്ങളും തകരാറിലായി.
തൊട്ടടുത്ത വാഴവിളമേക്ക് രാമചന്ദ്രൻ നായരുടെ വീടിെൻറ അടുക്കളയുടെ തറഭാഗം മിന്നലിൽ ഇളകിമാറുകയും ചത്തിയറ മാരൂർതെക്ക് എസ്.ഹരികുമാറിെൻറ വീടിെൻറ അടിത്തറ ഭാഗത്ത് വിള്ളലുണ്ടാവുകയും ചെയ്തു. ഇൻവർട്ടർ അടക്കമുള്ള ഉപകരണങ്ങൾ നശിച്ചു. ബൾബുകളും ട്യൂബുകളും പൊട്ടിത്തെറിച്ചു. മംഗലത്ത് അജയകുമാറിെൻറ വീട്ടിലെ ടെലിവിഷൻ, സി.സി.ടി.വി കാമറകൾ എന്നിവക്ക് നാശമുണ്ടായി. താമരക്കുളം പുത്തൻപുരയിൽ രാഘവെൻറ വീട്ടിലെ ടെലിവിഷൻ കത്തിനശിച്ചു.
ചത്തിയറയിൽ പത്തോളം വീടുകളിൽ വീട് വയറിങ്, മീറ്റർ ബോക്സ് എന്നിവ കത്തിപ്പോവുകയും ഫാൻ, ടി.വി, ഇൻവർട്ടർ തുടങ്ങിയവ തകരാറിലാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.