ചാരുംമൂട്: ഒരു വീട്ടിലെ നാലുപേർക്ക് കടന്നൽക്കുത്തേറ്റു. ഗൃഹനാഥെൻറ നില ഗുരുതരം. ചുനക്കര നടുവിൽ പടിഞ്ഞാറ് കൊല്ലറക്കുഴിയിൽ കുഞ്ഞുമോൻ (55), ഭാര്യ പുഷ്പവല്ലി (50), മകൻ ബിജിൽ (20), മകൾ എന്നിവർക്കാണ് പരിക്കേറ്റത്.
മകളൊഴിച്ചുള്ളവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. കുഞ്ഞുമോൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെയാണ് ആദ്യം കുഞ്ഞുമോനും പിന്നീട് മറ്റുള്ളവർക്കും കടന്നൽക്കുത്തേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.