ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം വീണ്ടും രൂക്ഷം; പട്ടാപ്പകൽ വീടുകയറി ഒരാളെ പന്നി ആക്രമിച്ചു. മുതുകാട്ടുകര കളീക്കൽ തെക്കേതിൽ ബാബുവിനാണ് (55) കാലിന് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ ടി.വി കണ്ടുകൊണ്ടിരുന്ന ബാബുവിനെയാണ് കൂട്ടം തെറ്റിയെത്തിയ ഒറ്റയാൻ പന്നി രക്ഷപ്പെടാനുള്ള പരാക്രമത്തിനിടെ ആക്രമിച്ചത്.സംഭവമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാതെ പോയതായും ആക്ഷേപമുയർന്നു.
കഴിഞ്ഞ മാസം വെറ്റില വിൽപനക്കായ് ചന്തയിൽ പോയി തിരികെ വരുകയായിരുന്ന രണ്ടു പേരെ കാട്ടുപന്നികൾ ആക്രമിച്ചിരുന്നു. മുതുകാട്ടുകര, ഉളവുക്കാട്, കാവുംമ്പാട് പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായി എത്തി കൃഷികൾ നശിപ്പിക്കുന്നതായും വ്യാപക പരാതി ഉയർന്നിട്ടുണ്ട്. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഒരു കാട്ടുപന്നികളെ പോലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.