ചേർത്തല: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ മാരാരിക്കുളം വടക്ക് ജിക്കു ഭവനത്തിൽ ആദിത്ത് (28), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ പാവനാട് കോളനിയിൽ ദീപുമോൻ (30), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നടുവിലെ വീട് ജോമോൻ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗുരുതര പരിക്കേറ്റ മാരാരിക്കുളം വടക്കുപഞ്ചായത്ത് പതിനാറാം വാർഡിൽ പറമ്പ് കാട് മറ്റം വീട് രാജേഷ് കുമാർ (39) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സെപ്റ്റംബർ എട്ടിന് രാത്രി ഒമ്പതോടെ കണിച്ചുകുളങ്ങരയിലെ കരപ്പുറം ബാറിന് സമീപം വെച്ചാണ് ഇവർ അക്രമം നടത്തിയത്. ഹെൽമറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ രാജേഷ് കുമാറിന്റെ വാരിയെല്ലുകൾക്കും തലയോട്ടിക്കും പൊട്ടലുണ്ടായി. രാജേഷിനെ ആദിത്ത് സഹായിച്ചതുമായി ബന്ധപ്പെട്ട പ്രതിഫലം നൽകിയില്ലെന്ന കാരണം പറഞ്ഞാണ് അക്രമം നടത്തിയത്.
കരപ്പുറം ബാറിന് സമീപം മൂന്ന് പ്രതികളും ചേർന്ന് രാജേഷിന്റെ ബൈക്ക് തടഞ്ഞ് നിർത്തുകയും മദ്യപിക്കുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാത്തതിനെ തുടർന്ന് പ്രകോപിതരായ മൂവരും ചേർന്ന് രാജേഷിനെ മർദിക്കുകയായിരുന്നു.
അക്രമ ശേഷം ഒളിവിൽ പോയ പ്രതികളെ അർത്തുങ്കൽ സി.ഐ പി.ജി. മധു, എസ്.ഐ സജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സേവ്യർ, കെ.ആർ. ബൈജു, ഗിരീഷ്, അരുൺ, പ്രവിഷ്, ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.