കോടതി വിലക്ക് ലംഘിച്ച് വസ്തു കൈയേറി; ആറു പേർക്കെതിരെ കേസ്

ചേ​ർ​ത്ത​ല: കോ​ട​തി ഇ​ഞ്ചങ്​ഷ​ൻ ഓ​ർ​ഡ​ർ നി​ല​നി​ൽ​ക്കു​ന്ന വ​സ്തു​വി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ച് നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും വേ​ലി പൊ​ളി​ക്കു​ക​യും ചെ​യ്ത​തി​ന് ആ​റു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ചി​റ്റ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ര​തീ​ഷ്, ര​ശ്മി, ര​മാ​ദേ​വി, അ​ട​യ​ത്തു​വെ​ളി പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ, ശ്രീ​കാ​ന്ത്, ക​ണ്ടാ​ല​റി​യു​ന്ന സി​ബി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ചേ​ർ​ത്ത​ല ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ഉ​ത്ത​ര​വ്​ പ്ര​കാ​രം പൂ​ച്ചാ​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പാ​ണാ​വ​ള്ളി ഷാ​ലി​മാ​റി​ൽ റാ​ഫി ഷാ​ഹു​ൽ ചേ​ർ​ത്ത​ല ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ്സ് മ​ജി​സ്​​ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. 2024 ജൂ​ൺ ഒ​ന്നി​നും 22നും ​ഇ​ട​യി​ൽ വ​സ്തു​വി​ൽ അ​ന:​ധി​കൃ​ത​മാ​യി കൈ​യേ​റി വേ​ലി പൊ​ളി​ച്ചു​വെ​ന്നാ​ണ് ആ​സ്പ​ദ​മാ​യ സം​ഭ​വം.

Tags:    
News Summary - Land Encroachment in violation of the court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.