ജോലി വാഗ്ദാനം നല്‍കി പണം തട്ടി; ഒരാള്‍ അറസ്റ്റില്‍

ആ​ല​പ്പു​ഴ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ന​ല്‍കി പ​ണം ത​ട്ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജ​ങ്ഷ​ന് സ​മീ​പം സ്കൈ​ലൈ​ന്‍ എ​ന്‍റ​ര്‍പ്രൈ​സ​സ് ന​ട​ത്തു​ന്ന നൗ​ഷാ​ദി​നെ​യാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി ഷാ​ഹി​ര്‍ നി​യാ​സ്, ആ​ല​പ്പു​ഴ ചെ​റി​യ​നാ​ട് സ്വ​ദേ​ശി നൗ​ഫി​യ എ​ന്നി​വ​ര്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു. വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ന​ല്‍കി ഷാ​ഹി​ര്‍ നി​യാ​സി​ല്‍ നി​ന്ന്​ 40,000 രൂ​പ​യും നൗ​ഫി​യ​യി​ല്‍ നി​ന്നും ര​ണ്ട് ത​വ​ണ​ക​ളാ​യി 86,000 രൂ​പ​യും കൈ​പ്പ​റ്റി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ​ല​ത​വ​ണ വി​സ ശ​രി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​രു​വ​രും പ​രാ​തി ന​ല്‍കി​യ​ത്.

Tags:    
News Summary - Extorting money by offering job- One person was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.