ആലപ്പുഴ: കേന്ദ്രസർക്കാറിെൻറ കർഷകവിരുദ്ധ നിയമങ്ങൾെക്കതിരെ സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.എം. ആരിഫ് എം.പി ഹരിയാനയിലെ പൽവാലിലെ സമരപ്പന്തലിൽ എത്തി.
പാർലമെൻറിനെ നോക്കുകുത്തിയാക്കി മോദി സർക്കാർ പാസാക്കിയ മൂന്ന് കാർഷിക അനുബന്ധ നിയമങ്ങൾക്കെതിരെ നടത്തുന്ന സമരത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.
രാജ്യത്തെ ഭൂമിയും വെള്ളവും ആകാശവും കുത്തക മുതലാളിമാർക്ക് തീറെഴുതുന്ന കേന്ദ്രസർക്കാറിന് ശക്തമായ താക്കീതാണ് സമരമെന്നും ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.