ഹരിപ്പാട്: കൊലക്കേസ് പ്രതിയുടെ വീട്ടിൽനിന്ന് ചാരായം പിടികൂടി. ചേപ്പാട് ഏവൂർ നോർത്ത് പുത്തൻവീട്ടിൽ വൈശാഖിെൻറ (26) വീട്ടിൽനിന്നാണ് 24 ലിറ്റർ ചാരായവും 15 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്.
ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും കരീലകുളങ്ങര പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.
ചൊവ്വാഴ്ച ഉച്ചക്ക് 2.30ഒാടെ നടന്ന റെയ്ഡിൽ 35 ലിറ്ററിെൻറ കന്നാസിൽ സൂക്ഷിച്ചിരുന്ന 24 ലിറ്റർ ചാരായവും മൂന്ന് പ്ലാസ്റ്റിക് ചാക്കിലായി 90 കിലോ ശർക്കരയും അടുക്കളയിൽനിന്ന് കണ്ടെടുത്തു. വീടിനു പിന്നിൽനിന്ന് എട്ട് കന്നാസിലായി 200 ലിറ്റർ കോടയും രണ്ട് ഗ്യാസ് സിലിണ്ടറും ലഭിച്ചു. പരിശോധന നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കോൺഗ്രസ് പ്രവർത്തകനായ ഏവൂർ സുനിയുടെ കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് വൈശാഖ്. ഇയാളുടെ പേരിൽ മറ്റു കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
കരീലകുളങ്ങര സി.ഐ അനിൽകുമാർ, എസ്.ഐ വിനോജ് ആൻറണി, ജനമൈത്രി പൊലീസ് ഓഫിസർമാരായ ഗിരീഷ്, അജിത് കുമാർ സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ ഇല്യാസ് സന്തോഷ്, സി.പി.ഒമാരായ ഹാഷിം, ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.