പ്രി​ൻ​സ് ലാ​ൽ

കൊലപാതകശ്രമം: പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും

ഹ​രി​പ്പാ​ട്: കോ​ൺ​ഗ്ര​സി​ന്റെ പ്രാ​ദേ​ശി​ക നേ​താ​വാ​യ പ്ര​വാ​സി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ചു.

ക​രു​വാ​റ്റ ക​ന്നു​കാ​ലി പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഗു​രു​മ​ന്ദി​ര​ത്തി​ന് മു​ന്നി​ൽ 2015 ന​വം​ബ​ർ 30ന് ​ച​ങ്ങ​ലേ​ത്ത് വീ​ട്ടി​ൽ ജ​യ​ദേ​വ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ക​രു​വാ​റ്റ തൈ​ച്ചി​റ വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന പ്രി​ൻ​സ് ലാ​ലി​നെ​യാ​ണ് (39) അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ അ​ട​ക്കാ​നും ആ​ല​പ്പു​ഴ അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​സ്. ഭാ​ര​തി ശി​ക്ഷി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​സ്.​എ. ശ്രീ​മോ​ൻ ഹാ​ജ​രാ​യി. ഹ​രി​പ്പാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ട ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി.

Tags:    
News Summary - Murder Attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.