ഹരിപ്പാട്: ലഹരി വസ്തുക്കളുമായി നാലു യുവാക്കൾ പിടിയിൽ. ചിങ്ങോലി സ്വദേശികളായ വിഷ്ണു ഭവനത്തിൽ വിഷ്ണു (22), മമ്പടത്തു വീട്ടിൽ ഷിഹാബ് (23) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വീര്യം കൂടിയ നാല് ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ഇവരോടൊപ്പം തൃക്കുന്നപ്പുഴ മുട്ടത്തു പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (23 ), കോമളപുരം മണ്ണഞ്ചേരി തുരുത്തിയിൽ വീട്ടിൽ ആഷിക് നവാസ് (24 ) എന്നിവരെ കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തു.
ചിങ്ങോലി അമ്പാടി മുക്കിനു സമീപം ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സംഭവം. പ്രതികളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണുവിനേയും ഷിഹാബിനേയും റിമാൻഡ് ചെയ്തു.
ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. നർക്കോട്ടിക് ഡി.വൈ.എസ്.പി. ബിനുകുമാർ, ഡാൻസാഫ് അംഗങ്ങളായ എസ്ഐ. ഇല്യാസ്, സന്തോഷ്, കരീലകുളങ്ങര സി.ഐ. എം. സുധിലാൽ, എസ്.ഐ. ഷെഫീഖ്, സി.പി.ഒമാരായ ഷാഫി, പ്രസാദ്, സജീവ്, എബി, ഹരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.