ഹരിപ്പാട്; മൃഗാശുപത്രി ജീവനക്കാരിയെ മർദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. ഹരിപ്പാട് മൃഗാശുപത്രി ജീവനക്കാരി ചെട്ടികുളങ്ങര സ്വദേശിനിയായ വനജയെ (45 ) ആക്രമിച്ച കേസിലെ പ്രതിയായ ചെട്ടികുളങ്ങര ഈരേഴ തെക്ക് കണ്ണന്താനത്ത് കിഴക്കതിൽ പ്രജീഷിനെയാണ് (47 )ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 22ന് ഉച്ചക്ക് ഒരു മണിയോടെ മണ്ണാറശാലയിലുള്ള മൃഗാശുപത്രിയിലെത്തിയ പ്രജീഷ് വനജയെ മർദിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. വനജയുടെ പണമടങ്ങിയ ബാഗും പ്രതി കൈക്കലാക്കി. ഇതേ തുടർന്ന് ഇവർ ഹരിപ്പാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതി മുമ്പ് വനജയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനുള്ള പ്രതികാരമായാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി ക്ലാപ്പന, പ്രയാർ സുനാമി കോളനി ഒളിവിൽ കഴിയുകയായിരുന്നു. മരപ്പണിക്കാരനായ പ്രജീഷ് പതിവായി പ്രയാർ ബീവറേജിൽ മദ്യം വാങ്ങാൻ എത്തുമായിരുന്നു. ഈ വിവരം പോലീസിന് രഹസ്യമായി ലഭിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് കാത്തുനിൽക്കുയും ഇയാൾ മദ്യം വാങ്ങി തിരികെ പോകുമ്പോൾ പിന്തുടർന്ന് വീട്ടിലെത്തി പിടിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രജീഷിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.