ഹരിപ്പാട്: ശക്തമായ മഴയിലും കാറ്റിലും വീട് നിലം പൊത്തി. ഹരിപ്പാട് നഗരസഭ 12ാം വാർഡിൽ അകംകുടി മുറിയിൽ എഴുത്തുകാരന്‍റെ വടക്കതിൽ ഹരികുമാറിന്‍റെ വീടാണ് തിങ്കളാഴ്ച പുലർച്ചെ ആറു മണിയോടെ ശക്തമായ മഴയിൽ തകർന്നുവീണത്. ശബ്ദം കേട്ട് ഹരികുമാറും ഭാര്യ സുജിതയും മക്കളായ ശ്രീഹരിയും വിഷ്ണുവും പുറത്തേക്കിറങ്ങി ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
(തകർന്ന വീടിന് മുന്നിൽ ഹരികുമാറും കുടുംബവും)
വീട് പൂർണമായും തകർന്നതിനാൽ ഹരികുമാറും കുടുംബവും അടുത്തുള്ള ബന്ധു വീട്ടിലേക്ക് താമസം മാറി. വീട്ടുപകരണങ്ങളായ ടിവി, ഫ്രിഡ്ജ്, മിക്സർ ഗ്രൈൻഡർ, അലമാര, ഫർണ്ണീച്ചറുകൾ, വസ്ത്രങ്ങൾ, കുട്ടികളുടെ പുസ്‌തകങ്ങൾ, മൊബൈൽ ഫോണുകൾ ഉൾപ്പടെ നശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഹരികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.