ഹരിപ്പാട്: നാടിെൻറ സൗഹൃദം തകർത്ത് ജനങ്ങളെ വർഗീയവത്കരിക്കാനുള്ള ഗൂഢശ്രമങ്ങൾക്കെതിരെ മനുഷ്യരെ ചേർത്തുനിർത്തി സ്നേഹം കൊണ്ട് പ്രതിരോധം തീർക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ജമാഅത്തെ ഇസ്ലാമി ജില്ല പ്രവർത്തക കൺവെൻഷൻ ഹരിപ്പാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിനെ വർഗീയവത്കരിക്കാൻ ആരെയും അനുവദിക്കരുത്. ഒട്ടേറെ ഏകാധിപതികളും അക്രമികളും ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. അധർമം പരാജയപ്പെടുക തന്നെ ചെയ്യും. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള കരുത്താണ് വിശ്വാസം പകർന്നു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡൻറ് അബ്ദുൽ ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യൂസുഫ് ഉമരി മുഖ്യപ്രഭാഷണം നടത്തി. മേഖല നാസിം ഷഹീർ മൗലവി, ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ, അസി. സെക്രട്ടറി പി.എ. അൻസാരി, വനിതവിഭാഗം ജില്ല പ്രസിഡന്റ് നിസ എം. ഷാ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സാദിഖ് റഷീദ്, എസ്.ഐ.ഒ. ജില്ലപ്രസിഡൻറ് ഹാഫിസ്, ഏരിയ പ്രസിഡന്റുമാരായ എസ്. മുജീബ് റഹ്മാൻ, അബ്ദുൽ റസാഖ് പാനൂർ, ജില്ല സമിതിയംഗം വൈ. ഇർഷാദ്, വി.എ. അമീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.