തൃക്കുന്നപ്പുഴ: ഇസ്ലാം ആശയസംവാദത്തിെൻറ സൗഹൃദ നാളുകൾ എന്ന കാമ്പയിനിെൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ഹരിപ്പാട് ഏരിയ ബഹുജനസംഗമം നടത്തി. എറണാകുളം ജില്ല സമിതി അംഗം ശംസുദ്ദീൻ നദ്വി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് എക്സിക്യൂട്ടിവ് അംഗം അബ്ദുൽഷുക്കൂർ അൽഖാസിമി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല സെക്രട്ടറി കെ. ജമാലുദ്ദീൻ മൗലവി, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സാദിഖ് ഹരിപ്പാട് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഹരിപ്പാട് ഏരിയ പ്രസിഡൻറ് അബ്ദുൽ റസാഖ് പാനൂർ സ്വാഗതവും സെക്രട്ടറി അൻസാരി ഹരിപ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.