വേനൽമഴയിൽ കണിക്കൊന്ന കൊഴിയുംമുമ്പേ ഹരിപ്പാടിനെ കണികാണിക്കാൻ 'കണ്ണനെ'ത്തി. ഓടക്കുഴലും കിരീടവും ആടയാഭരണങ്ങളും അണിഞ്ഞെത്തിയ കൃഷ്ണൻ ഏവർക്കും കൗതുകമായി. ഹരിപ്പാടുനിന്ന് ബുള്ളറ്റിെൻറ പിന്നിലിരുന്ന് മുട്ടം ഭാഗത്തേക്ക് സഞ്ചരിച്ച കൃഷ്ണൻ വഴിയാത്രക്കാർക്ക് ചിരിക്ക് വഴിയൊരുക്കി.
മീശമാധവൻ സിനിമയിലെ ഹരിശ്രീ അശോകെൻറ കൃഷ്ണ വേഷത്തെ ഓർമിപ്പിക്കുന്നതായിരുന്നു ഹരിപ്പാട് എത്തിയ കൃഷ്ണനും. ഈ കൃഷ്ണനും താടിയും മുടിയുമായിരുന്നു പ്രത്യേകത. വിഷു സ്പെഷലായി ഒരുങ്ങുന്ന വെബ് സീരീസിെൻറ ഭാഗമായാണ് ഹരിപ്പാട് കൃഷ്ണവേഷത്തിൽ ആളെത്തിയത്. വിഷ്ണു വി. ഗോപാൽ സംവിധാനം ചെയ്യുന്ന ഒരു പെറ്റിക്കഥ എന്ന വെബ് സീരീസിെൻറ നാലാം ഭാഗമാണ് വിഷു സ്പെഷലായി റിലീസിന് ഒരുങ്ങുന്നത്.
വിഷ്ണു വി. ഗോപാൽ തന്നെയാണ് കൃഷ്ണെൻറ വേഷത്തിലെത്തുന്നത്. തമാശക്ക് ഏറെ പ്രാധാന്യം നൽകിയാണ് വെബ് സീരീസ് പുരോഗമിക്കുന്നത്. കേരളത്തിലും ബംഗളൂരുവിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു പെറ്റി കിട്ടിയ കഥയിൽനിന്ന് തുടങ്ങി നാലാംഭാഗം വരെ എത്തിനിൽക്കുന്ന ഒരു വെബ്സീരീസാണ് ഇത്.
വിജയ് ബാബു കേന്ദ്ര കഥാപാത്രമായ ലഹരിമുക്ത ഹ്രസ്വചിത്രമായ 'നിങ്ങളിൽ ഒരാളാണ്' വിഷ്ണു വി. ഗോപാൽ അവസാനമായി സംവിധാനം ചെയ്തത്. ഒരു എലിപ്പത്തായം, സെൽഫി, പീലി, അനുഗമനം, ഒരു വാലൻറയിൻ ട്രിപ് എന്നിവയാണ് മറ്റു ഹ്രസ്വചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.