ഹരിപ്പാട്: കരുവാറ്റ സഹകരണ ബാങ്ക് കവർച്ചക്കേസിലെ മുഖ്യപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരുമായി ബാങ്കിലെത്തി തെളിവെടുപ്പ് നടത്തി. പ്രതികളായ ആൽബിൻ രാജ്, ഷൈബു (അപ്പുണ്ണി), ഷിബു എന്നിവരെയാണ് ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകിയത്. ആൽബിൻ രാജ്, ഷൈബു എന്നിവരെയാണ് െപാലീസ് ബാങ്കിലെത്തിച്ചത്.
മൂന്നു ദിവസം െകാണ്ടാണ് ഇവർ കവർച്ച പൂർത്തിയാക്കിയത്. ബാങ്കിനുള്ളിൽ കടന്നതും ലോക്കർ തകർത്തതും ആൽബിൻ രാജ് തനിച്ചാണ്. മോഷണം നടത്തിയ രീതികൾ ഇവർ വിശദീകരിച്ചു. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് പ്രധാനവാതിൽ തുറന്ന് ഗ്യാസ് സിലിണ്ടറുകൾ അകത്താക്കിയശേഷം വാതിൽ അടച്ചു. തുടർന്ന് ജനലഴികൾ മുറിച്ച് പുറത്തുവന്ന് മുൻവാതിൽ പൂർവസ്ഥിതിയിലാക്കിയശേഷം ജനൽ വഴി അകത്തുകയറി. സ്ട്രോങ് റൂമിനുള്ളിൽ കടന്ന ആൽബിൻ ആദ്യം ലോക്കറിെൻറ പൂട്ട് മുറിച്ചുമാറ്റാൻ ശ്രമിച്ചു. രണ്ടുമണിക്കൂറായിട്ടും വിജയിക്കാതെവന്നതോടെ പൂട്ട് പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. പിന്നെ ലോക്കറിെൻറ മുകൾവശത്തെ ഉരുക്കുപാളി മുറിക്കാൻ തുടങ്ങി. പുലർച്ചയോടെ പകുതി പണി പൂർത്തിയാക്കി ലോക്കറിനുള്ളിൽനിന്ന് 300 പവൻ വടികൊണ്ട് നീക്കിയെടുത്തശേഷമാണ് രണ്ടാം ദിവസത്തെ ദൗത്യം ആൽബിൻ പൂർത്തിയാക്കിയത്.
മൂന്നാം ദിവസം ലോക്കർ പൂർണമായി തുറന്ന് ശേഷിച്ച സ്വർണവും പണവും സി.സി ടി.വി കാമറയുമടക്കം അപഹരിച്ചാണ് പ്രതികൾ കടന്നുകളഞ്ഞത്.
ഓരോ ദിവസെത്തയും ദൗത്യത്തിനുശേഷം ഷൈബുവാണ് വാഹനവുമായെത്തി ആൽബിനെ കൊണ്ടുപോയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഹരിപ്പാട് െപാലീസ് ഇൻസ്പെക്ടർ ആർ. ഫയാസ് പറഞ്ഞു. പ്രതികളെ കാണാൻ നിരവധി പേർ തടിച്ചുകൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.