ഹരിപ്പാട്: നിയന്ത്രണംവിട്ട ഗ്യാസ് ടാങ്കർ ലോറിയും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻദുരന്തം ഒഴിവായി. ദേശീയപാതയിൽ മർദാ മുക്കിന് സമീപം ബുധനാഴ്ച വൈകീട്ട് 4.30 ഒടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് ഗ്യാസ് ഇറക്കിയശേഷം എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും കൊച്ചിയിൽനിന്ന് കുണ്ടറയിലേക്ക് പോയ ടാങ്കർ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട ഗ്യാസ് ടാങ്കർ ലോറി സമീപത്തെ മണവേലിൽ രാജെൻറ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മതിൽ തകർത്ത് സൺേഷഡിൽ ഇടിച്ചാണ് ലോറി നിന്നത്. ടാങ്കർ കാലി ആയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ആർക്കും പരിക്കില്ല. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.