ഹരിപ്പാട്: പരസ്പര സഹകരണം കൊണ്ടാണ് കേരളം മഹാമാരികളെ അതിജീവിക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. സ്നേഹം വിൽപനക്കുവെച്ച് മാറിനിൽക്കാത്ത മലയാള മനസ്സ് ലോകത്തിന് മാതൃകയാണ്.
ജനങ്ങളുടെ ഈ മനസ്സിനെയാണ് സന്നദ്ധ സംഘങ്ങളും ഏറ്റെടുക്കുന്നത്. ഇത് ജനങ്ങളുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.
പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാനത്ത് ആരംഭിക്കുന്ന കോവിഡ് ബെഡ് പദ്ധതി ഹരിപ്പാട് ഹുദാ ട്രസ്റ്റ് ആശുപത്രിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാറും സന്നദ്ധ സംഘടനകളും ഒരുമിച്ചുനിന്ന് പ്രവർത്തിക്കുമ്പോഴാണ് ജനസേവന പ്രവർത്തനങ്ങൾ ഊർജസ്വലമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കേരളത്തിെൻറ സാമൂഹിക പുരോഗതിക്ക് തുടർന്നും ജനങ്ങളുമായി സഹകരിച്ച് വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കുള്ള ആധുനിക ഉപകരണങ്ങളുടെ സമർപ്പണം മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.എം. രാജു, ജില്ല പഞ്ചായത്ത് അംഗം ജോൺ തോമസ്, കുമാരപുരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രദീപ് കുമാർ, പഞ്ചായത്ത് അംഗം രാജേഷ് ബാബു, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല ചെയർമാൻ ഹക്കീം പാണാവള്ളി, ഹരിപ്പാട് താലൂക്ക് ആശുപത്രി അസി. സൂപ്രണ്ട് ഡോ. കൃഷ്ണകുമാർ, ഐ.എം.എ ഹരിപ്പാട് ബ്രാഞ്ച് പ്രസിഡൻറ് ഡോ. ശശികുമാർ പിള്ള, ഹുദാ ട്രസ്റ്റ് ചെയർമാൻ ഡോ. ഒ. ബഷീർ, ജമാഅത്തെ ഇസ്ലാമി ഹരിപ്പാട് ഏരിയ പ്രസിഡൻറ് എൻ. ജലാലുദ്ദീൻ, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു.
ഫർഹാന റാഷിദ് പ്രാർഥന നടത്തി. സംസ്ഥാന സർക്കാറുമായി സഹകരിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാനത്താകെ കോവിഡ് ബാധിതർക്കായി 300 െബഡാണ് ഒരുക്കുന്നത്. ആദ്യ ഘട്ടമെന്നനിലയിൽ 40 ബെഡിെൻറ സമർപ്പണമാണ് ഹുദാ ട്രസ്റ്റ് ആശുപത്രിയിൽ നടന്നത്.
പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റൽ, കോഴിക്കോട് ഓമശ്ശേരി ശാന്തി ആശുപത്രി എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.