ഹരിപ്പാട്: കുട്ടനാട്, അപ്പർ കുട്ടനാടൻ മേഖലകളിലെ വാട്ടർ സ്റ്റേഡിയങ്ങളെ സമ്പന്നമാക്കിയ ജലോത്സവങ്ങൾക്ക് ഇക്കുറി വിട. ജലരാജാക്കന്മാരായ ചുണ്ടൻ വള്ളങ്ങളുടെ ഘോഷയാത്രയും മത്സരക്കാഴ്ചയും ഈ ഓണക്കാലത്തില്ല. കോവിഡ് പശ്ചാത്തലത്തിൽ എല്ലാം ഒഴിവാക്കുകയായിരുന്നു. കരക്കാരും തുഴക്കാരും ഓണം വീട്ടിൽ ആഘോഷിക്കും.
അപ്പർകുട്ടനാട്ടിലെ പായിപ്പാട്, ആനാരി, ചെറുതന, ആയാപറമ്പ്, കരുവാറ്റ, വെള്ളംകുളങ്ങര തുടങ്ങിയ കരകളിലെ 14 ചുണ്ടൻ വള്ളങ്ങളും മാലിപ്പുരകളിൽ വിശ്രമത്തിലാണ്. ചിലതിെൻറ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. പായിപ്പാട്, കരുവാറ്റ, മാന്നാർ ജലമേളകളും പല്ലന കുമാരനാശാൻ സ്മാരക തൃക്കുന്നപ്പുഴ ജലോത്സവവും അടക്കം എല്ലാം റദ്ദാക്കിയിരിക്കുകയാണ്.
സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സ്മാരക ജലോത്സമായി അറിയപ്പെടുന്ന പായിപ്പാട് ജലോത്സവം തിരുവോണം, അവിട്ടം, ചതയം എന്നീ മൂന്നുനാളിൽ നടക്കുന്നതാണ്. ഇക്കുറി ജലോത്സവ ചടങ്ങിെൻറ ഭാഗമായി തുഴക്കാരും സമിതി ഭാരവാഹികളും സമൂഹ അകലം പാലിച്ചും മാസ്ക് ധരിച്ചും ക്ഷേത്ര സന്ദർശനം നടത്തി മടങ്ങുന്നതുമാത്രമായിരിക്കും പരിപാടിയെന്ന് വള്ളംകളി നടത്തിപ്പ് സമിതി സെക്രട്ടറി കാർത്തികേയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.