ഹരിപ്പാട്: ലോക്ഡോൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം. മഹാദേവികാട് പുളിക്കീഴ് വടക്കുവശം ക്രിക്കറ്റ് കളിച്ച് ഏഴോളം പേരെയാണ് തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്.
ഇവർക്ക് ഒരു ദിവസത്തെ സാമൂഹ്യസേവനമാണ് പോലീസ് നൽകിയ ശിക്ഷ. സ്റ്റേഷനുസമീപം നടത്തുന്ന പൊലീസ് പരിശോധനയിൽ പങ്കെടുത്ത് മാസ്ക് ഉപയോഗിക്കുന്നതിന്‍റെയും സാമൂഹിക അകലം പാലിക്കുന്നതിന്‍റെയും ആവശ്യകതകൾ പറഞ്ഞ് ആളുകളെ ബോധവൽക്കരിക്കുകയാണ് ഇവരുടെ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.