ഹരിപ്പാട്: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ചെറുതന പടനിലത്ത് വടക്കേതില്‍ ജയന്‍റെ മകന്‍ ജിത്തു കൃഷ്ണന്‍ (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുതുകുളം കൊടിത്തറയില്‍ അപ്പു.വി.ഗോപാലന്‍ (25) ന് ഗുരുതരമായി പരിക്കേറ്റു. ജിത്തുവിന്‍റെ മുതുകുളത്തുള്ള ബന്ധുവീട്ടില്‍ നിന്നും ചെറുതനയിലുള്ള വീട്ടിലേക്ക് പോകുന്നതിനിടയില്‍ കാര്‍ത്തികപ്പള്ളി ജങ്ഷന് വടക്കുള്ള കുരിശടിക്ക് സമീപം ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം.
ഡാണാപ്പടിയില്‍ നിന്നും വന്ദികപള്ളിയിലേക്ക് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാന്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ച ജിത്തു കൃഷ്ണന്‍ പിക്കഅപ് വാനിന്റെ ഗ്ലാസില്‍ വന്നിടിച്ചശേഷം സമീപത്ത് തോട്ടിലേക്ക് വീണു. ഉടനെ നാട്ടുകാരും ഹരിപ്പാട് എമര്‍ജന്‍സി റെസ്‌ക്യൂ ടീം പ്രവര്‍ത്തകരും എത്തി ഇരുവരേയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് ജിത്തുവിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അപ്പുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ജിത്തു ആയാപറമ്പ് സ്‌കൂളിലെ വിദ്യാർഥിയാണ്. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരി ജലജയാണ് ജിത്തുവിന്‍റെ മാതാവ്. സഹോദരന്‍: വിഷ്ണു ഹരിനന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.