ഹരിപ്പാട്: മാതാപിതാക്കളുടെ വഴക്കിൽ മനംനൊന്ത് മകൻ ആത്മഹത്യക്ക് ശ്രമിച്ചു. കരുവാറ്റയിലാണ് സംഭവം. തൻ്റെ മൂത്ത മകൻ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നും അവനെന്തെങ്കിലും സംഭവിച്ചാൽ ഇളയ രണ്ടു കുട്ടികളേയും കൊന്ന് താനും ചാകുമെന്ന് കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരെ പിതാവ് ഫോൺ വിളിച്ചറിയിച്ചു.
ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം കൈമാറിയതിനെ തുടർന്ന് ഹരിപ്പാട് പൊലിസെത്തി അവശനിലയിലായിരുന്ന മൂത്തകുട്ടിയെ വണ്ടാനം മെഡിക്കൽ കോളിൽ പ്രവേശിപ്പിച്ചു.11 വയസുള്ള ഇളയ ആൺകുട്ടിയെയും 6 വയസുള്ള പെൺകുട്ടിയെയും ബാലഭവനുകളിലേക്ക് മാറ്റുകയും ചെയ്തു.
പൊലിസെത്തുമ്പോൾ പിതാവ് മദ്യലഹരിയിലായിരുന്നു. കുട്ടികളുടെ മാതാവ് ആറ് മാസം മുമ്പ് പിണങ്ങിപ്പോയിരുന്നു. എന്നാൽ കുട്ടികൾ പിതാവിനൊപ്പം താമസിക്കാനാണ് താല്പര്യപ്പെട്ടത്. ഇയാൾ കുട്ടികളെ കാര്യമായി നോക്കുമെങ്കിലും മദ്യപിച്ചാൽ ബഹളമുണ്ടാക്കുന്നതാണ് സ്വഭാവം.
അച്ഛനും അമ്മക്കുമൊപ്പം താമസിക്കണമെന്നാണ് കുട്ടികളുടെ ആഗ്രഹം. അഛനും അമ്മയും നിരന്തരം വഴക്കിടുന്നതിൽ മനംനൊന്താണ് കുട്ടി വിഷക്കായ കഴിച്ചത്. മദ്യത്തിനടിമയായ പിതാവിനൊപ്പമുള്ള കുട്ടികളുടെ ജീവിതം സുരക്ഷിതമല്ലാത്തതിനാലാണ് കുട്ടികളെ ബാലഭവനുകളിൽ ഏല്പിച്ചതെന്ന് പൊലിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.