ഹരിപ്പാട്: മൂന്നേകാൽ കോടി രൂപ ചെലവഴിച്ച് പുനർനിർമിച്ച ചേപ്പാട് പഞ്ചായത്തിലെ പനച്ചമൂട്-കൊച്ചുവീട്ടിൽമുക്ക് റോഡ് മൂന്നാം നാൾ മുതൽ പൊളിഞ്ഞു തുടങ്ങി. നിർമാണത്തിലെ അഴിമതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഴിമതി അന്വേഷിക്കണമെന്നും അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ പ്രതിഷേധ റാലി നടത്തി. പുനർനിർമാണത്തിന് റീബിൽഡ് കേരള പദ്ധതിയിൽനിന്നാണ് പണം അനുവദിച്ചത്.
ഒരു വർഷത്തിനകം പണി പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. പ്രതിഷേധം ഉയർന്നതോടെയാണ് രണ്ടു വർഷമെടുത്ത് പൂർത്തിയാക്കിയത്. ശരിയായ അളവിൽ സാധന സാമഗ്രികൾ ഉപയോഗിക്കാത്തതും ബിറ്റുമിൻ എമൽഷൻ വെള്ളം ചേർത്ത് ഉപയോഗിച്ചതുമാണ് റോഡ് പൊളിയാൻ പ്രധാന കാരണമെന്ന് പരിശോധനക്കെത്തിയ റീബിൽഡ് കേരള ടെക്നിക്കൽ കമ്മിറ്റി അറിയിച്ചതായി ജനകീയ കൂട്ടായ്മ പറഞ്ഞു. അപാകത പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.