തെരുവ്​ നായ്​ക്കളുടെ കടിയേറ്റ്​ ചത്ത കോഴികൾ

തെരുവുനായ്ക്കൾ കടിച്ചു കൊന്നത്​ ജോസിന്റെ 254 കോഴികളെ

ഹരിപ്പാട്. തെരുവുനായ്ക്കൾ 254 കോഴികളെ കൊന്നു. ഹരിപ്പാട് വെട്ടുവേനി തൈപ്പറമ്പിൽ ജോസിന്റെ കോഴിഫാമിലാണ് തെരുവ് നായകൾ കൂട്ടിനകത്ത് കയറി കോഴികളെ കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബഹളം കേട്ട് ഫാമിൽ എത്തിയപ്പോൾ കൂട്ടിനുള്ളിൽ നായ്ക്കൾ കോഴികളെ കടിച്ചുകൊല്ലുന്ന കാഴ്ചയാണ് കണ്ടതെന്ന് ജോസ് പറഞ്ഞു.

ഫാമിന്റെ നെറ്റ് തകർത്താണ് തെരുവ് നായ്ക്കൾ ഉള്ളിൽ കടന്നത്. 23 ദിവസം പ്രായമായ ആയിരം കോഴികളാണ് ഫാമിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - stray dogs killed 254 chickens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.