ഹരിപ്പാട്: നെഹ്റു ട്രോഫി ജലോത്സവത്തിൽ ചരിത്രവിജയം നേടിയ വീയപുരം ചുണ്ടനും പള്ളാത്തുരുത്തി ബോട്ട് ക്ലബിനും വീയപുരത്ത് രാജകീയ വരവേൽപ്. നെഹ്റുവിന്റെ കൈയൊപ്പ് ചാർത്തിയ വെള്ളിക്കപ്പുമായി വിജയശ്രീലാളിതരായെത്തിയ ടീമിന് വീയപുരം മാലിപ്പുരക്ക് സമീപമാണ് സ്വീകരണം നൽകിയത്.
കൊപ്പാറ കാരിച്ചാൽ അച്ചൻകോവിലാർ വഴി നിരവധി യന്ത്രവത്കൃത വള്ളങ്ങളുടെയും ബേട്ടുകളുടെയും അകമ്പടിയോടെയാണ് ചുണ്ടൻ വീയപുരത്ത് എത്തിയത്. പമ്പയാറ്റിൽ മറ്റൊരു ജല ഉത്സവത്തിന്റെ പ്രൗഢിയോടെയാണ് സ്വീകരണം സജ്ജമാക്കിയത്. ക്യാപ്റ്റൻമാരായ അലൻ മൂന്നുതൈക്കൻ, മനോജ് ഒന്നാം തുഴ, വരുൺ ശർമ എന്നിവരെയുൾപ്പെടെ ആദരിച്ചു. പാളയത്തിൽപടി, ഡിപ്പോ ബ്രിഡ്ജ്, കോയിക്കൽമുക്ക് തുടങ്ങിയ സ്ഥലങ്ങളിലും ആരാധനാലയങ്ങളും സന്ദർശിച്ചാണ് സ്വീകരണ ചടങ്ങുകൾ അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.