കണ്ടെയ്നർ ലോറി സ്കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ യുവതി മരിച്ചു

ഹരിപ്പാട്: കണ്ടെയ്നർ ലോറി സ്കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ- സതിയമ്മ ദമ്പതികളുടെ മകൾ സുജയാണ് (ശാലിനി -38) മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ആറിന് മാധവ ജംങ്ഷനിലായിരുന്നു സംഭവം. തൃശൂരിൽ ഹോം നഴ്സായ സുജ സഹോദരന്‍റെ ഭാര്യ സീനയുമൊത്ത് സ്കൂട്ടറിൽ ആലപ്പുഴ വണ്ടാനത്ത് ഡോക്ടറെ കണ്ട് മരുന്നും വാങ്ങി തിരികെ വരുന്ന വഴിയായിരുന്നു അപകടം. മാധവ ജംങ്ഷനിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്‍റെ ഹാന്‍റിലിൽ കണ്ടെയ്നർ ലോറി തട്ടുകയും തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടറിന്‍റെ പിന്നിലിരുന്ന സുജ തെറിച്ച് ഇതേ കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.

ലോറിയുടെ പിൻചക്രങ്ങൾ സുജയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിൽ. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദര ഭാര്യ സീനക്ക് നിസാര പരിക്കേറ്റു. അൻവറാണ് സുജയുടെ ഭർത്താവ്. ആഷിക്കാണ് മകൻ.

Tags:    
News Summary - The woman died in an accident in which a container lorry collided with a scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.