ഹരിപ്പാട്: കാറിൽ കടത്തിയ 15 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. മാന്നാർ കുരട്ടിശ്ശേരി ചാക്കേച്ചിൽ ഹൗസിൽ ഷിഹാസാണ് (34) അറസ്റ്റിലായത്.
ദേശീയപാതയിൽ രാമപുരം മാളിയേക്കൽ ജങ്ഷന് സമീപം കരിയിലക്കുളങ്ങര എസ്.ഐ ബി. ബജിത് ലാലിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് ഇയാൾ കുടങ്ങിയത്. മാരുതി ഈക്കോ വാഹനത്തിൽ 30 ചാക്ക് ഹാൻസ്, 13 ചാക്ക് കൂൾ എന്നിവയാണ് കൊണ്ടുവന്നത്.
ഇതിൽ 22,500 പാക്കറ്റ് ഹാൻസും 5928 പാക്കറ്റ് കൂളും ഉൾപ്പെടെ 43 ചാക്കുകളായി 28,428 ചെറിയ പാക്കറ്റുകളും 28,000 രൂപയുമാണ് പിടികൂടിയത്.
ബംഗളൂരുവിൽനിന്ന് ആറുലക്ഷം രൂപക്ക് വാങ്ങുന്ന വിറ്റഴിക്കുമ്പോൾ 15 ലക്ഷം രൂപ ലഭിക്കും. കായംകുളം, കരുനാഗപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് വിൽപന നടത്താനാണ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. പരിശോധന സംഘത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, ശ്യാം എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.