ഹരിപ്പാട്: ബാറിനുമുന്നിലെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുമാരപുരം വെട്ടിത്തറ തെക്കേതിൽ ആർ. സുരാജ് (38), കുമാരപുരം താമല്ലാക്കൽ കളപുരക്കൽ ഗിരീഷ് (38) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ചെറുതന വെള്ളാശ്ശേരി വീട്ടിൽ രാംജിത്തിനെ (28) കുത്തിയ സംഭവത്തിലാണ് ഇവർ പിടിയിലായത്. തിങ്കളാഴ്ച രാത്രി 8.30ന് ഹരിപ്പാട് ഡാണാപ്പടിയിലെ ബാറിന് മുന്നിലായിരുന്നു സംഭവം. രാംജിത്തും സുഹൃത്തുക്കളും മദ്യപിച്ചശേഷം പുറത്തേക്ക് ഇറങ്ങിയപ്പോൾ ബാറിന് മുന്നിൽ നിന്നവരുമായി വാക്തർക്കമുണ്ടായി.
ഇതിനിടെ ഗിരീഷിന്റെ കൂട്ടുകാരനും കൊലക്കേസ് പ്രതിയുമായ സുരാജ് എത്തി രാംജിത്തിന്റെ കൂടെയുള്ളവരെ മർദിക്കുകയും ആയുധം ഉപയോഗിച്ച് രാംജിത്തിനെ കുത്തുകയുമായിരുന്നു. പരിക്കേറ്റ രാംജിത്തിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ഐ വി.എസ്. ശ്യാംകുമാർ, എസ്.ഐ ഷൈജ, എ.എസ്.ഐ വിനോദ്കുമാർ, സീനിയർ സി.പി.ഒ മഞ്ജു, സി.പി.ഒമാരായ നിഷാദ്, സോജു, കിഷോർ, സോനുജിത്തു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.