യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ കൈ തല്ലിയൊടിച്ചു

 ഹരിപ്പാട്: വീടുകയറി അക്രമം നടത്തിയ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡൻറിൻ്റെ കൈ തല്ലിയൊടിച്ചു .താമല്ലാക്കൽ വടക്ക് മണ്ഡലം പ്രസിഡൻ്റും കുമാരപുരം പഞ്ചായത്ത് കോൺഗ്രസ് (ഐ) നേതാവുമായ കെ. സുധീറാണ്  കൈയ്യേറ്റത്തിനിരയായത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിയുന്ന  സുധീറിൻ്റെ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് നാരകത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി വെള്ളിയാഴ്ച മൂന്നു  മണിയോടെ ആയിരുന്നു സംഭവം.

യൂത്ത് കോൺഗ്രസ് ജില്ലാ സെ ക്രട്ടറി ശ്രീക്കുട്ടൻ കോൺഗ്രസ് പ്രവർത്തകരും സഹോദരന്മാരുമായ കാട്ടിൽ മാർക്കറ്റ് കുറ്റി വേലിക്കാട്ടിൽ  രഞ്ജിത്ത് (38)സഞ്ജിത്ത് ( കിട്ടു -36) എന്നിവർ ചേർന്നാണ് വീട് കയറി അക്രമിച്ചത്. 20-ാം നമ്പർ ബൂത്ത് പ്രസിഡൻ്റായിരുന്ന ശ്രീക്കുട്ടനെ   കെ.പി.സി.സി. നിർദേശ പ്രകാരം കഴിഞ്ഞ ദിവസം ഒഴിവാക്കി അഖില എന്ന പ്രവർത്തകക്ക് ബൂത്ത് പ്രസിഡൻ്റിൻ്റെ ചുമതല നൽകിയിരുന്നു. ഇതാണ്  അക്രമത്തിന് കാരണം. ആദ്യം ശ്രീക്കുട്ടൻ  ഫോൺ വിളിച്ച് അസഭ്യം പറഞ്ഞതോടെ സുധീർ ഫോൺ കട്ട് ചെയ്തു.

പത്തു മിനിട്ട് കഴിഞ്ഞപ്പോൾ വീട്ടിലെത്തി നിർത്താതെ കോളിംഗ് ബൽ അടിച്ചു. വാതിൽ തുറന്നു പുറത്തു വന്ന തന്നെ ശ്രീക്കുട്ടനും സജിത്തും ചേർന്ന് സിറ്റൗട്ടിൽ കിടന്ന തടിക്കസേര എടുത്ത് അടിക്കുകയായിരുന്നുവെന്ന് സുധീർ പോലിസിനു നൽകിയ  മൊഴിയിൽ പറഞ്ഞു. ബഹളം കേട്ട് പരിസരവാസികൾ വന്നപ്പോഴാണ് അക്രമികൾ പിന്തിരിഞ്ഞ് പോയത്.  അംഗൻവാടിയിലെ ഹെൽപർ നിയമനം, താമല്ലാക്കൽ 2147 സർവ്വീസ്  സഹകരണ ബാങ്കിൽ കോൺഗ്രസ് പ്രവർത്തകർ രണ്ടു ചേരിയായി മൽസരിച്ചതടക്കം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കുമാരപുരത്ത്തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.സംഭവത്തിൽ ശ്രീക്കുട്ടൻ,രഞ്ജിത്ത്  , സജിത്ത് എന്നിവർ ക്കെതിരെ ഹരിപ്പാട് പോലീസു ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു.  

Tags:    
News Summary - Youth Congress workers broke hand of the Congress constituency president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.