കായംകുളം: രാമപുരത്ത് ഉഗ്രസ്ഫോടനത്തോടെ വീട് കത്തിനശിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. തേക്കടത്ത് സദാശിവന്റെ വീടാണ് തിങ്കളാഴ്ച പുലർച്ച കത്തിയമർന്നത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് ഉഗ്രശബ്ദത്തിന് കാരണമായത്. ഈ സമയം വീട്ടുകാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ആഘാതത്തിൽ സമീപത്തെ വീട്ടിലെ ജനൽ പാളികൾ ഇളകി വീണു. അഗ്നി രക്ഷാസംഘം എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് നിയന്ത്രണവിധേയമാക്കിയത്. വൈദ്യുതി ഷോർട്ട്സർക്യൂട്ടാകാം കാരണമെന്ന് കരുതുന്നു.
പ്രദേശത്തേക്കുള്ള വൈദ്യുതി യഥാസമയം വിഛേദിക്കാനായത് രക്ഷാപ്രവർത്തനത്തിന് സഹായകമായി. സമീപത്തെ പള്ളിയിൽ പ്രഭാത നമസ്കാരത്തിന് എത്തിയവരാണ് തീ കത്തുന്നത് ശ്രദ്ധിച്ചത്. ഷീറ്റ് മേഞ്ഞ വീടും വീട്ടുപകരണങ്ങളും പൂർണമായും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.