കായംകുളം: വാടകക്ക് വിളിച്ച കാർ തട്ടിയെടുത്ത് ഓടിച്ച് പോകുന്നതിനിടെ നിയന്ത്രണംവിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. കാർ തട്ടിയെടുത്ത കണ്ണൂർ ഇരിട്ടി സ്വദേശി അർജുനെ (24) ഓച്ചിറയിൽ നാടകീയ രംഗങ്ങൾക്കിടയിൽ പൊലീസ് പിടികൂടി.
തിരുവനന്തപുരം തൈക്കാട് ചാരുവിളാകത്ത് പുത്തൻവീട്ടിൽ അരുണിെൻറ (30) ടാക്സി കാറിൽ ശനിയാഴ്ച ഉച്ചക്ക് കണ്ണൂരേക്ക് യാത്ര ചെയ്യുകയായിരുന്നു അർജുൻ. വൈകീട്ട് ആറിന് ദേശീയ പാതയിൽ വവ്വാക്കാവിന് തെക്ക് ഭാഗത്ത് എത്തിയതോടെ കാർ നിർത്തി അരുൺ മൊബൈൽ ചാർജർ വാങ്ങാൻ പുറത്തിറങ്ങി. എ.സി ഓഫാകാതിരിക്കാൻ താക്കോൽ കാറിൽനിന്ന് എടുത്തിരുന്നില്ല. ഈ സമയം അർജുൻ കാറുമായി കടന്നു. അരുൺ മറ്റൊരു വാഹനത്തിൽ പിന്നാലെ പാഞ്ഞു.
ഓച്ചിറ പ്രീമിയർ ജങ്ഷന് വടക്കുഭാഗത്ത് വെച്ച്, തട്ടിയെടുത്ത കാറിന് മുന്നിലെത്തിയതോടെ അർജുൻ കാർ നിർത്തി. അരുൺ പുറത്തിറങ്ങിയതോടെ, അർജുൻ വീണ്ടും കാർ അമിതവേഗത്തിൽ മുന്നോട്ടെടുത്തു. സമീപത്തുകൂടി കടന്നുവന്ന തിരുവനന്തപുരം സ്വദേശി തോമസ്, കായംകുളം കൃഷ്ണപുരം സ്വദേശി ഷാനവാസ് എന്നിവരുടെ കാറുകളും മറ്റൊരു വാഹനവും ഇടിച്ച് തെറിപ്പിച്ചതോടെ അർജുൻ ഓടിച്ച കാർ വശത്തേക്ക് മറിഞ്ഞു.
നിസ്സാര പരിക്കേറ്റ അർജുനെ ഓച്ചിറ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് കായംകുളം പൊലീസിന് കൈമാറി. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായാണ് പ്രാഥമിക വിവരം. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.