കായംകുളം: ടാങ്കറിൽ നിന്ന് ആസിഡ് ചോർന്നത് പരിഭ്രാന്തി പരത്തി. ദേശീയപാതയിൽ മുക്കട ജങ്ഷന് തെക്ക് ഭാഗത്ത് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചോർച്ച തിരിച്ചറിഞ്ഞത്.
ഏലൂർ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ നിന്ന് കെ.എം.എം.എല്ലിലേക്ക് കൊണ്ടുപോയ ഹൈഡ്രോക്ലോറിക് ആസിഡാണ് ചോർന്നത്. പതഞ്ഞ് പുറത്തേക്ക് വന്നതും പുക ഉയർന്നതുമാണ് പരിഭ്രാന്തിക്ക് കാരണമായത്. ഉടൻ തന്നെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു.
കായംകുളം, കരുനാഗപ്പള്ളി സ്റ്റേഷനുകളിൽ നിന്ന് യൂണിറ്റുകൾ എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയായിരുന്നു. ചോർച്ചയുള്ള ഭാഗം അടച്ചാണ് താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്. തുടർന്ന് വിദഗ്ധ സംഘം സ്ഥലത്ത് എത്തി ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ കുറച്ച് സമയം ഗതാഗത സ്തംഭനമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.