കായംകുളം: ഓണാട്ടുകരയുടെ ചരിത്ര രചനയിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ് അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ ഒ. ഹാരിസ്. ബാർ അസോസിയേഷൻ-സോഷ്യൽ ഫോറം എന്നിവയുടെ പ്രസിഡൻറ് കൂടിയായ ഇദ്ദേഹം 'കായംകുളത്തിന്‍റെ കഥ' എന്ന തലക്കെട്ടിൽ 2018 ജൂൺ മുതൽ തുടങ്ങിയ പംക്തി 200 ലക്കങ്ങൾ പിന്നിടുകയാണ്.
നിയോജക മണ്ഡലത്തിലെ പ്രഥമ ജനപ്രതിനിധി കെ.ഒ. െഎഷാബായി മുതൽ ഇപ്പോഴത്തെ എം.എൽ.എ യു. പ്രതിഭ വരെയുള്ളവരെ പരിചയപ്പെടുത്തികഴിഞ്ഞു. രാജഭരണത്തിെൻറ ചരിത്രവും കച്ചവട പാരമ്പര്യവുമുള്ള നാടിനെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ നിർവഹിക്കുന്നതെന്ന് ഹാരിസ് പറഞ്ഞു. നാടിെൻറ സ്ഥലനാമം മുതൽ രാജവംശ ചരിത്രം, കായംകുളം കൊച്ചുണ്ണി, നഗരസഭ ചരിത്രം, ഓണാട്ടുകരയുടെ കാർഷിക സമൃദ്ധി, ഭാഷാഭേദങ്ങൾ, സാഹിത്യം, ശ്രീനാരായണ ഗുരുവിെൻറ ബാല്യകാല വിദ്യാഭ്യാസം, കെ.പി.എ.സി, വിവിധ സമുദായങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങി സമകാലിക സംഭവവികാസങ്ങൾ വരെ രചനയിൽ കടന്നുവന്നു.
പത്തോളം ലക്കങ്ങളിലായിട്ടാണ് കാർഷിക സമൃദ്ധിയുടെ ചരിത്രം രേഖപ്പെടുത്തിയത്. 12 ലക്കങ്ങളിലായി ഭാഷാഭേദങ്ങളും വിവരിച്ചു. ചരിത്രങ്ങളിൽ ഇടംപിടിക്കാതെ അവഗണിക്കപ്പെട്ട പലസംഭവങ്ങളും ചർച്ചയാക്കാനും ഹാരിസിന് കഴിഞ്ഞു.
ചങ്ങമ്പുഴ, എസ്. ഗുപ്തൻ നായർ, അയ്യപ്പ പണിക്കർ, പി. കേശവദേവ്, കെ. സുരേന്ദ്രൻ, പുതുപ്പള്ളി രാഘവൻ തുടങ്ങിയവരുടെ നാട്ടിലെ സാഹിത്യബന്ധങ്ങളും പുതിയ അറിവുകൾ പകരുന്നതായി. 'ഒാർമയുണ്ടോ ഇൗ മുഖം' എന്ന തലക്കെട്ടിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 150 ഒാളം പേരെ പരിചയപ്പെടുത്തിയിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് എഴുതിയ അമ്പത് ലേഖനങ്ങളുടെ സമാഹാരം 'ഭൂമിക്ക് പനി' എന്ന പേരിൽ പുസ്തകമായി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. കായംകുളത്തെ സാമൂഹിക സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമാണ് ഒ. ഹാരിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.